---
title: "പറവകള്‍ക്ക് ദാഹജലമൊരുക്കി പാറക്കുളങ്ങര ദഅവ സെന്റര്‍ "
english_title: "Parakulangara Dawa Center provides drinking water to the birds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24675/parakulangara-dawa-center-provides-drinking-water-to-the-birds"
published_at: "2022-02-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe8fb51d3db_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പറവകള്‍ക്ക് ദാഹജലമൊരുക്കി പാറക്കുളങ്ങര ദഅവ സെന്റര്‍ 

> **Lead Summary:** ** അരിക്കുളം:** പാറക്കുളങ്ങര ദഅവ സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പക്ഷികള്‍ക്കും മറ്റു സഹജീവികള്‍ക്കും ദാഹജലം ഒരുക്കിക്കൊടുക്കാന്‍ പറവകള്‍ക്ക് ദാഹജലം എന്ന പദ്ധതിക്ക്് തുടക്കമിട്ടു.

## Article Content

** അരിക്കുളം:** പാറക്കുളങ്ങര ദഅവ സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പക്ഷികള്‍ക്കും മറ്റു സഹജീവികള്‍ക്കും ദാഹജലം ഒരുക്കിക്കൊടുക്കാന്‍ പറവകള്‍ക്ക് ദാഹജലം എന്ന പദ്ധതിക്ക്് തുടക്കമിട്ടു.

പ്രദേശത്തെ നൂറോളം വീടുകളില്‍ പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കുവാന്‍ പ്ലാസ്റ്റിക് ട്രൈ വിതരണം ചെയ്തു. യോഗത്തില്‍ ടി ഉസ്മാന്‍ അധ്യക്ഷനായി. പ്ലാസ്റ്റിക്ക് ട്രൈ വിതരണൊദ്ഘാടനം സി.കുഞ്ഞായി ഹാജി നിര്‍വഹിച്ചു.

ഇബ്രാഹിം ഫൈസി ചെരണ്ടത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ മൊയ്തീന്‍, സി.കെ ഇബ്രാഹിം, ഹസ്മാസ് ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ദഅവ സെന്റര്‍ സെക്രട്ടറി റിയാസ് ഊട്ടേരി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24675/parakulangara-dawa-center-provides-drinking-water-to-the-birds)