---
title: "സേവാഭാരതി മേപ്പയ്യൂരില്‍ നിര്‍മ്മിക്കുന്ന മാതൃസദനത്തിന് കുറ്റിയടിച്ചു "
english_title: "Sevabharathi has hit out at the maternity home being built in Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24681/sevabharathi-has-hit-out-at-the-maternity-home-being-built-in-maypayur"
published_at: "2022-02-05T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe9c531175a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സേവാഭാരതി മേപ്പയ്യൂരില്‍ നിര്‍മ്മിക്കുന്ന മാതൃസദനത്തിന് കുറ്റിയടിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** നിരാലംഭരായ അമ്മമാര്‍ക്കായി സേവാഭാരതി മേപ്പയ്യൂര്‍ മഠത്തുംഭാഗം നിര്‍മ്മിക്കുന്ന മാതൃസദനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മണലില്‍ ശങ്കരന്‍ ആശാരി പുതുപ്പണം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍:** നിരാലംഭരായ അമ്മമാര്‍ക്കായി സേവാഭാരതി മേപ്പയ്യൂര്‍ മഠത്തുംഭാഗം നിര്‍മ്മിക്കുന്ന മാതൃസദനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മണലില്‍ ശങ്കരന്‍ ആശാരി പുതുപ്പണം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഗ്രാമങ്ങളുടെ സമുലപരിവര്‍ത്തനം ലക്ഷ്യമിട്ട് ആരോഗ്യം, വിദ്യാഭ്യാസം, സമാജികം, സ്വാവലംബം, ആപത് സേവ എന്നീ പഞ്ചമുഖ പ്രവര്‍ത്തനങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള ഗ്രാമവൈഭവമാണ് മാതൃസദനത്തിലൂടെ സേവാഭാരതി വിഭാവനം ചെയ്യുന്നത്.

അതിന്റെ ഭാഗമായിട്ടാണ് മാതൃസദനത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

രാജന്‍പറമ്പാട്ട്, വിജയന്‍ ശ്രീനിലയം, ബാലന്‍ ശ്രീവത്സം, ശ്രീധരന്‍ പൂമഠത്തില്‍, ശ്രീരാജ ്‌പേരാമ്പ്ര, സുജിത്ത് ഐക്യമഠത്തില്‍, രാജീവന്‍ ആയടത്തില്‍ തടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24681/sevabharathi-has-hit-out-at-the-maternity-home-being-built-in-maypayur)