---
title: "ടി.പി രാജീവന്റെ ഓര്‍മ പുതുക്കി"
english_title: "TP Rajeevan's memory renewed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246886/tp-rajeevans-memory-renewed"
published_at: "2024-11-02T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672641e96b995_rajeev.png"
keywords: []
---

# ടി.പി രാജീവന്റെ ഓര്‍മ പുതുക്കി

> **Lead Summary:** **പേരാമ്പ്ര :** സാഹിത്യകാരന്‍ ടി.പി രാജീവന്റെ രണ്ടാം ചരമദിനത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സാഹിത്യകാരന്‍ ടി.പി രാജീവന്റെ രണ്ടാം ചരമദിനത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നരയം കുളത്തെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൂട്ടാലിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജീവന്‍ സ്മാരക ജില്ലാ തല കവിതാ രചനാ മത്സരം നടത്തി. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഇ. ഗോവിന്ദന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു.

പ്രഫ: സി. ജെ. ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. ഇ. സുജാത, കെ. എം. പ്രസീന എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനക്ക് ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത്, ഇല്ലത്ത് പ്രകാശന്‍, സുരേഷ് പാര്‍വ്വതീപുരം, മോഹന്‍ പെരേച്ചി, ഗിരീഷ് അത്തൂനി, ടി. പി. സുധി നേതൃത്വം നല്‍കി.

നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി നേതൃത്വത്തില്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വാര്‍ഡ് മെംബര്‍ ടി. പി. ഉഷ, സൊസൈറ്റി പ്രസിഡന്റ് ടി. പി. ബാലറാം, പി. കെ. ശശിധരന്‍, എസ്. എം. അര്‍ജുന്‍, ടി. പി. ബാലകൃഷ്ണന്‍, എന്‍. എസ്. ഷീന, രതീഷ് ഇരിക്കമ്പത്ത്, കെ. ഇബ്രാഹിം കുട്ടി, സി. എച്ച്. ബിനില, ബി. സിദ്ധാര്‍ത്ഥ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246886/tp-rajeevans-memory-renewed)