---
title: "എടവരാട് ചേനായില്‍ കടന്നല്‍ കുത്തേറ്റ് പോത്ത് ചത്തു"
english_title: "A buffalo died after being stung by a wasp in Edavarad Chenai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247035/a-buffalo-died-after-being-stung-by-a-wasp-in-edavarad-chenai"
published_at: "2024-11-03T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727869050b03_asdfr.JPG"
keywords: []
---

# എടവരാട് ചേനായില്‍ കടന്നല്‍ കുത്തേറ്റ് പോത്ത് ചത്തു

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര എടവരാട് ചേനായില്‍ കടന്നല്‍ കുത്തേറ്റ് പോത്ത് ചത്തു. പുല്ല് തിന്നുന്നതിനിടയില്‍ കടന്നല്‍ കൂടിളകി പോത്തിനെ ആക്രമിക്കുകയായിരുന്നു. എടവരാട് ചേനായി നമ്പിടാം വീട്ടില്‍ അബ്ദുറഹ്‌മാന്റെ ഒന്നര വയസ്സുള്ള പോത്ത് ആണ് ചത്തത്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര എടവരാട് ചേനായില്‍ കടന്നല്‍ കുത്തേറ്റ് പോത്ത് ചത്തു. പുല്ല് തിന്നുന്നതിനിടയില്‍ കടന്നല്‍ കൂടിളകി പോത്തിനെ ആക്രമിക്കുകയായിരുന്നു. എടവരാട് ചേനായി നമ്പിടാം വീട്ടില്‍ അബ്ദുറഹ്‌മാന്റെ ഒന്നര വയസ്സുള്ള പോത്ത് ആണ് ചത്തത്.

ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ ആണ് പറമ്പില്‍ മേയാന്‍ കെട്ടിയ പോത്തിനെ പാനി കടന്നല്‍ കൂട്ടം ആക്രമിച്ചത്. വെറ്ററിനറി സര്‍ജനെ വരുത്തി പോത്തിന് ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ പോത്ത് ചാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247035/a-buffalo-died-after-being-stung-by-a-wasp-in-edavarad-chenai)