---
title: "പ്രതിഷേധ റാലി സംഘടിപ്പിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "Perambra Constituency Muslim League Committee organized a protest rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247052/perambra-constituency-muslim-league-committee-organized-a-protest-rally"
published_at: "2024-11-03T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727973a540e3_rss.JPG"
keywords: []
---

# പ്രതിഷേധ റാലി സംഘടിപ്പിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **ഇടത് - മാഫിയ ഭരണത്തിനെതിരെയും ആര്‍എസ്എസ് പൊലീസ് കൂട്ടുകെട്ടിനെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഇടത് - മാഫിയ ഭരണത്തിനെതിരെയും ആര്‍എസ്എസ് പൊലീസ് കൂട്ടുകെട്ടിനെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

റസ്റ്റ് ഹൗസ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ റാലി ചെമ്പ്ര റോഡ് പരിസരത്ത് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പ്രതിഷേധ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു.

അടിമുടി അഴിമതിയില്‍ മുങ്ങിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന് നാണക്കേടായിമാറുന്നുവെന്ന് അദേഹം ആരോപിച്ചു. വിവിധ കെ - വെച്ചുള്ള പേരുവെച്ച് ഇടത് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളെല്ലാം നാടിനെ കൊള്ളയടിക്കാനുള്ള മാര്‍ഗ്ഗമായാണ് ഇവര്‍ കാണുന്നതെന്നും, ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരില്‍ നടക്കുന്നത് വന്‍ കൊള്ളയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ എഡിഎംന്റെ ജീവന്‍ പൊലിയാന്‍ കാരണക്കാരിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഈ അഴിമതി കണ്ണിയിലെ കണ്ണൂരിലെ പ്രധാനിയാണെന്നും അദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247052/perambra-constituency-muslim-league-committee-organized-a-protest-rally)