---
title: "പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ "
english_title: "Perambra Panchayat UDF Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247064/perambra-panchayat-udf-convention"
published_at: "2024-11-03T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727ae68331ac_cpa.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലീം ലീഗ് ജില്ലാ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഭരണസ്വാധീനം ഉപയോഗിച്ച ഉദ്യോഗസ്ഥന്മാരെ ഭീക്ഷണിപ്പെടുത്തി വാര്‍ഡുവിഭജന പ്രകൃയ അട്ടിമറിക്കുവാനുള്ള നീക്കം ചെറുക്കമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലീം ലീഗ് ജില്ലാ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഭരണസ്വാധീനം ഉപയോഗിച്ച ഉദ്യോഗസ്ഥന്മാരെ ഭീക്ഷണിപ്പെടുത്തി വാര്‍ഡുവിഭജന പ്രകൃയ അട്ടിമറിക്കുവാനുള്ള നീക്കം ചെറുക്കമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.പി. റസാക്ക് അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഇബ്രാഹിം, കെ.സി. രവീന്ദ്രന്‍, എം.കെ.സി. കുട്ട്യാലി, പി.എസ്. സുനില്‍കുമാര്‍, ഇ. ഷാഹി, ആലീസ് മാത്യു, കെ. ജാനു, രമേഷ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247064/perambra-panchayat-udf-convention)