---
title: "  മേലടി സബ്ജില്ലാ കലോത്സവം പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു"
english_title: "  Meladi Sub-District Kalolsavam Publicity Committee Office Opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247124/meladi-sub-district-kalolsavam-publicity-committee-office-opened"
published_at: "2024-11-04T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672862b54ad00_sabjilla_kalolsavam.png"
keywords: []
---

#   മേലടി സബ്ജില്ലാ കലോത്സവം പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു

> **Lead Summary:** **ചെറുവണ്ണൂര്‍: **നവംബര്‍ 6,7,8,9 തീയതികളില്‍ ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന മേലടി സബ്ജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ചെറുവണ്ണൂര്‍ ടൗണില്‍ തുറന്നു.

## Article Content

**ചെറുവണ്ണൂര്‍: **നവംബര്‍ 6,7,8,9 തീയതികളില്‍ ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന മേലടി സബ്ജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ചെറുവണ്ണൂര്‍ ടൗണില്‍ തുറന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഏ.കെ.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ മുഖ്യ അതിഥി ആയിരുന്നു.

എ. ബാലകൃഷ്ണന്‍, പിലാക്കാട്ട് ശങ്കരന്‍, ശശി പൈതോത്ത്, മുനീര്‍ മാസ്റ്റര്‍, ഹരിദാസന്‍,വി.കെ മൊയ്തു, വിജയന്‍ ആവള, ടി. എം. ബാലന്‍, എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ. കെ.വിനോദന്‍ സ്വാഗതവും കണ്‍വീനര്‍ സുഭാഷ് മാസ്റ്റര്‍ നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247124/meladi-sub-district-kalolsavam-publicity-committee-office-opened)