---
title: "പഠനമുറി നിര്‍മ്മാണം സഹായം വിതരണം ചെയ്തു"
english_title: "Classroom construction assistance distributed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247233/classroom-construction-assistance-distributed-at-perambra"
published_at: "2024-11-04T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728e2292ca05_np_babu.JPG"
keywords: []
---

# പഠനമുറി നിര്‍മ്മാണം സഹായം വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ള പഠനമുറി നിര്‍മ്മാണത്തിനുള്ള സഹായധനം വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ അവസാന ഗഡു സഹായവും, 2024-25 വര്‍ഷത്തെ ആദ്യ ഗഡു സഹായവുമാണ് വിതരണം ചെയ്തത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ള പഠനമുറി നിര്‍മ്മാണത്തിനുള്ള സഹായധനം വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ അവസാന ഗഡു സഹായവും, 2024-25 വര്‍ഷത്തെ ആദ്യ ഗഡു സഹായവുമാണ് വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അജിത, കെകെ. ലിസി, പ്രഭ ശങ്കര്‍, ബ്ലോക്ക് ജോയിന്റ്  ബിഡിഒ ശൈലേഷ്, കെ.സി ഷീജ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അജിത സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ പി.വി സുഷമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247233/classroom-construction-assistance-distributed-at-perambra)