---
title: "സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് നേടിയ മുനീര്‍ എരവത്തിന് ജന്മനാട്ടില്‍ സ്വീകരണം "
english_title: "Sudhakaran Nambeesan Memorial Award winner Munir Eravat received in his hometown at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247252/sudhakaran-nambeesan-memorial-award-winner-munir-eravat-received-in-his-hometown-at-perambra"
published_at: "2024-11-04T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729036e02712_muneer.JPG"
keywords: []
---

# സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് നേടിയ മുനീര്‍ എരവത്തിന് ജന്മനാട്ടില്‍ സ്വീകരണം 

> **Lead Summary:** **പേരാമ്പ്ര:** ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് നേടിയ മുനീര്‍ എരവത്തിനു ജന്മനാട്ടില്‍ സ്വീകരണം നല്‍കി. സഹയാത്ര പാലിയേറ്റീവ് കെയര്‍, നവജീവന്‍ ഫൗണ്ടേഷന്‍, കസ്തൂര്‍ബാ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് നേടിയ മുനീര്‍ എരവത്തിനു ജന്മനാട്ടില്‍ സ്വീകരണം നല്‍കി. സഹയാത്ര പാലിയേറ്റീവ് കെയര്‍, നവജീവന്‍ ഫൗണ്ടേഷന്‍, കസ്തൂര്‍ബാ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

എല്ലാ രാഷ്ട്രീയക്കാരിലും ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരിലെ ജാവകാരുണ്യ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകരിലെ നല്ല രാഷ്ട്രീയകാരനുമാണ് മുനീര്‍ എരവത്ത് എന്ന് പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

മൂസ ചെരുപ്പേരി, എം.ടി ബാലന്‍, കുഞ്ഞമ്മദ് മിന, ഒ.എം രാജന്‍, ഷിജു കെ ദാസ്, വി.പി സുരേഷ്, പി.കെ സന്തോഷ് കുമാര്‍, ടി.പി സ്‌നേഹ പ്രഭ, ആര്‍ ലജീഷ് കുമാര്‍, കെ.വി ശശികുമാര്‍, കെ.എം മനോജ് കുമാര്‍, വി.കെ കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247252/sudhakaran-nambeesan-memorial-award-winner-munir-eravat-received-in-his-hometown-at-perambra)