---
title: "ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി "
english_title: "The amount was transferred to the relief fund at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247384/the-amount-was-transferred-to-the-relief-fund-at-perambra"
published_at: "2024-11-05T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729ec4b94db0_camb.JPG"
keywords: []
---

# ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി 

> **Lead Summary:** **പേരാമ്പ്ര **: ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് കൈത്താങ്ങായി പേരാമ്പ്രയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്ര. വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ദി ക്യാമ്പിലെ ചിത്രകാരന്മാര്‍ വരകൊണ്ട് വയനാടിനൊപ്പം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് വരച്ച ചിത്രങ്ങള്‍ വില്പന നടത്തി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

## Article Content

**പേരാമ്പ്ര **: ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് കൈത്താങ്ങായി പേരാമ്പ്രയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്ര. വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ദി ക്യാമ്പിലെ ചിത്രകാരന്മാര്‍ വരകൊണ്ട് വയനാടിനൊപ്പം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് വരച്ച ചിത്രങ്ങള്‍ വില്പന നടത്തി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

മുപ്പതോളം ചിത്രങ്ങളാണ് കലാകാരന്മാര്‍ വരച്ചത്. തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ സര്‍ട്ടിഫിക്കറ്റ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനില്‍ നിന്ന് ദി ക്യാമ്പ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

ദി ക്യാമ്പ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ, ജോയിന്റ് സെക്രട്ടറിമാരായ കെ.സി. രാജീവന്‍, ലിതേഷ് കരുണാകരന്‍, പിആര്‍ഒ ദേവരാജ് കന്നാട്ടി, ഭരണ സമിതി അംഗം ആര്‍ബി പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247384/the-amount-was-transferred-to-the-relief-fund-at-perambra)