---
title: "കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ കുടുംബ സംഗമം നടന്നു"
english_title: "Kerala State Service Pensioners' Union Family Meet Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247416/kerala-state-service-pensioners-union-family-meet-held"
published_at: "2024-11-05T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a228a64e95_prasangam.png"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ കുടുംബ സംഗമം നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂണിറ്റ് കുടുംബ സംഗമം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂണിറ്റ് കുടുംബ സംഗമം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

തോമസ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിനീത മനോജ് ഉദ്ഘാടനം ചെയ്തു.

നവതി ആഘോഷിക്കുന്ന യൂണിറ്റ് രക്ഷാധികാരി പി.ഡി. ജോര്‍ജിനേയും നാടക പ്രതിഭ ശ്രീധരന്‍ പെരുവണ്ണാമൂഴിയേയും ആദരിച്ചു.

വയോജനങ്ങളും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തില്‍ സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ നിഷ മേരി ജോണ്‍ ക്ലാസെടുത്തു.

കെ.വി. രാഘവന്‍, പി.എ.ജോര്‍ജ്, ഡി. ജോസഫ്, പി.ജെ. മാത്യൂ., പി.എം. വേണുഗോപാല്‍, സി. വിജയകുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു പി.സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന്  വി.എല്‍ ലൂക്ക നന്ദിയും പറഞ്ഞു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247416/kerala-state-service-pensioners-union-family-meet-held)