---
title: "സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medical camp organized for school students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247423/medical-camp-organized-for-school-students"
published_at: "2024-11-05T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a2c938b238_camp.png"
keywords: []
---

# സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **ഒലീവ് പബ്‌ളിക് സ്‌കൂള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് മായിസഹകരിച്ചു കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **ഒലീവ് പബ്‌ളിക് സ്‌കൂള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് മായിസഹകരിച്ചു കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ മാനേജര്‍ എം. മജീദ് മാസ്റ്റര്‍ ക്യാംമ്പ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഡോ:അനഘ രാജേന്ദ്രന്‍ (പീഡിയാട്രീഷന്‍), ഡോ: നിയാസ് അബ്ദുള്‍ ലത്തീഫ് (ഫാമിലി മെഡിസിന്‍ )ഡോ: റുവൈസ ('ഡെന്റല്‍ സര്‍ജന്‍ ) ഷഫീക്ക തെസ്‌നീം (ഒപ്‌ടോമെട്രിക്) ക്യാംപ് കോര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

നഴ്‌സിംഗ് അസിസ്റ്റന്റ് മാരായ വിനീത എബ്രഹാം, ഹര്‍ഷിത, അര്‍ച്ചന വി.പി എന്നിവര്‍ ക്യാമ്പിന് സന്നിഹിതരായിരുന്നു. സ്‌കൂള്‍ അധ്യാപികയായ ജിഷ. 'എം.എം നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247423/medical-camp-organized-for-school-students)