---
title: "സ്‌ക്കൂട്ടറില്‍ ബൈക്കിടിച്ച് മധ്യവയസ്‌ക്കന് പരുക്കേറ്റു"
english_title: "A middle-aged man was injured after his bike hit a scooter at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247557/a-middle-aged-man-was-injured-after-his-bike-hit-a-scooter-at-kadiyangad"
published_at: "2024-11-06T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b28f0d0d9a__ATTACH_ACCIDENT.JPG"
keywords: []
---

# സ്‌ക്കൂട്ടറില്‍ ബൈക്കിടിച്ച് മധ്യവയസ്‌ക്കന് പരുക്കേറ്റു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ കടിയങ്ങാട് സ്‌ക്കൂട്ടറില്‍ ബൈക്കിടിച്ച് മധ്യവയസ്‌ക്കന് പരുക്ക്. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ കടിയങ്ങാട് സ്‌ക്കൂട്ടറില്‍ ബൈക്കിടിച്ച് മധ്യവയസ്‌ക്കന് പരുക്ക്. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

കെഎല്‍ 56 ആര്‍ 6211 സ്‌ക്കൂട്ടര്‍ യാത്രക്കാരനെ പിന്നില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാതെ അതിവേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് താത്രികരായ രണ്ട് യുവാക്കളും റോഡിന് മധ്യത്തിലേക്ക് തെറിച്ച് വീണു.

പരുക്കേറ്റ അമ്മത് (56) നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരാമയി പരുക്കേററ് ഇദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിന്റെ അമിത വേഗതയാണ് അപടകത്തിന് കാരണം. പിന്നീട് മറ്റൊരാള്‍ നമ്പര്‍ പ്ലേറ്റുമായി എത്തിയത് നാട്ടുകാരുമായി തര്‍ക്കത്തിന് കാരണമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247557/a-middle-aged-man-was-injured-after-his-bike-hit-a-scooter-at-kadiyangad)