---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A medical camp was organized at Olive Public School perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247595/a-medical-camp-was-organized-at-olive-public-school-perambra"
published_at: "2024-11-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b552b56448_OLIVE.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ എം. മജീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷന്‍ ഡോ. അനഘ രാജേന്ദ്രന്‍, ഫാമിലി മെഡിസിന്‍ ഡോ. നിയാസ് അബ്ദുള്‍ ലത്തീഫ്, ഡെന്റല്‍ സര്‍ജന്‍ ഡോ. റുവൈസ, ഒപ്‌ടോമെട്രിഷ്യന്‍ ഷഫീക്ക തെസ്‌നീം, ക്യാമ്പ് കോര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

നഴ്‌സിംഗ് അസിസ്റ്റന്റ് മാരായ വിനീത എബ്രഹാം, ഹര്‍ഷിത, വി.പി അര്‍ച്ചന, സ്‌കൂള്‍ അധ്യാപിക എം.എം ജിഷ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247595/a-medical-camp-was-organized-at-olive-public-school-perambra)