---
title: "ചെമ്പ്ര റോഡ് പ്രവൃത്തി അനാസ്തക്കെതിരെ സി.യു.സികളുടെ പ്രതിഷേധ സംഗമം "
english_title: "CUCs rally against Chembra road work anastasia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24772/cucs-rally-against-chembra-road-work-anastasia"
published_at: "2022-02-06T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff7a6abdf60_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെമ്പ്ര റോഡ് പ്രവൃത്തി അനാസ്തക്കെതിരെ സി.യു.സികളുടെ പ്രതിഷേധ സംഗമം 

> **Lead Summary:** ** പേരാമ്പ്ര: **ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കീഴിലുള്ള മൂന്ന് സി.യു.സി കളുടെ നേതൃത്വത്തില്‍ ചെമ്പ്ര റോഡ് പ്രവൃത്തി അനാസ്ഥക്കെതിരെ കോവിഡ് പ്രാട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ സമരം നടത്തി.

## Article Content

** പേരാമ്പ്ര: **ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കീഴിലുള്ള മൂന്ന് സി.യു.സി കളുടെ നേതൃത്വത്തില്‍ ചെമ്പ്ര റോഡ് പ്രവൃത്തി അനാസ്ഥക്കെതിരെ കോവിഡ് പ്രാട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ സമരം നടത്തി.

സൗത്ത് സി.യു.സി പ്രതിഷേധ സംഗമം റോഡിലേക്ക് വെള്ളം തളിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഷീന ഹരിദാസന്‍ അധ്യക്ഷയായി.

മഞ്ജുള, സല്‍മ അസീസ്, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, രാജീവന്‍ മല്ലിശ്ശേരിത്താഴ എന്നിവര്‍ സംസാരിച്ചു. കുഞ്ഞോത്ത് പുന്നച്ചാല്‍ സി.യു.സി പ്രതിഷേധ സംഗമം ഗ്രാമ പഞ്ചായത്ത് അംഗം യു.സി അനീഫ ഉദ്ഘാടനം ചെയ്തു.

സജീവന്‍ കുഞ്ഞോത്ത് സ്വഗതവും ഗോപാലന്‍ കല്ലുംപുറം അധ്യക്ഷതയും വഹിച്ചു. ഇബിച്ചി അലി, എന്‍.പി മുരളി, സുബീഷ് തരിപ്പേമ്മല്‍ എന്നിവര്‍ സംസാരിച്ചു.

ഉണ്ണിക്കുന്ന് നോര്‍ത്ത് സി.യു.സി പ്രതിഷേധ സംഗമം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം അര്‍ജ്ജുന്‍ കറ്റയാട് ഉദ്ഘാടനം ചെയ്തു. റീജ രാജന്‍, സിന്ധു ഗിരീഷ്, വിനോദന്‍ കുയ്യടി, കെ സജീഷ്, വി.പി സുരേഷ്, ബഷീര്‍ വയലാളിക്കര, യു.സി മുനീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24772/cucs-rally-against-chembra-road-work-anastasia)