---
title: "തറമ്മലങ്ങാടിയില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചു കോണ്‍ഗ്രസിലേക്ക് "
english_title: "In Tharammalangadi, he resigned from the CPM and joined the Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24776/in-tharammalangadi-he-resigned-from-the-cpm-and-joined-the-congress"
published_at: "2022-02-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff7f4c50f71_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തറമ്മലങ്ങാടിയില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചു കോണ്‍ഗ്രസിലേക്ക് 

> **Lead Summary:** ** മേപ്പയ്യൂര്‍: **അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തമ്മലങ്ങാടി വലിയപറമ്പില്‍ സുബ്രഹ്മണ്യനും കുടുംബവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമ്മലങ്ങാടിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ വെച്ചാണ് രാജി.

## Article Content

** മേപ്പയ്യൂര്‍: **അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തമ്മലങ്ങാടി വലിയപറമ്പില്‍ സുബ്രഹ്മണ്യനും കുടുംബവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമ്മലങ്ങാടിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ വെച്ചാണ് രാജി.

സുബ്രഹ്മണ്യന്‍, ഭാര്യ ചന്ദ്രമതി, മക്കളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് രാജി വെച്ചത്. കോണ്‍ഗ്രസും യുഡിഎഫും പാവങ്ങളുടെ കണ്ണീരൊപ്പുന്ന പാര്‍ട്ടിയും മുന്നണിയുമാണെന്നും ഇനിയുള്ള കാലം കോണ്‍ഗ്രസിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും പ്രദേശത്ത് യുഡിഎഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് സി രാമദാസ് കുടുംബാംഗങ്ങളെ ത്രിവര്‍ണ്ണ പതാക കൈമാറി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട് സി മോഹനന്‍ അധ്യക്ഷനായി.

അനസ് കാരയാട്, അമ്മദ് പൊയിലങ്ങല്‍, കെ അബ്ദുള്‍ ജലീല്‍, ടി മുത്തുകൃഷ്ണന്‍, എന്‍.കെ അഷറഫ്, വി.പി രാധാകൃഷ്ണന്‍, കെ.കെ കോയക്കുട്ടി, ഇ.കെ ബഷീര്‍, ടി യദുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24776/in-tharammalangadi-he-resigned-from-the-cpm-and-joined-the-congress)