---
title: "പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സിഐടിയു മാര്‍ച്ച് "
english_title: "CITU March to Perambra Estate Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247805/citu-march-to-perambra-estate-office"
published_at: "2024-11-07T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cba3c63f1c_sunil.jpg"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സിഐടിയു മാര്‍ച്ച് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സിഐടിയുന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സിഐടിയുന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ ലക്ഷകണക്കിന് രൂപയുടെ മരം അനധികൃതമായി കരാറുക്കാരന്‍ കടത്തി കൊണ്ട് പോകുകയും മരം കടത്തികൊണ്ട് പോയ കരാറുകാര്‍ക്ക് ഒത്താശ ചെയ്ത ജീവനക്കാരുടെമേല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് തോട്ടം തൊഴിലാളി യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. കെ.ടി സതീഷ്, പി.ജെ റെജി, സി അശോകന്‍, എം.ബി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247805/citu-march-to-perambra-estate-office)