---
title: "ശ്രീ കുനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടത്തപ്പെടുന്നു"
english_title: "The arattu Festival of Sri Kuniyodu Padikkal Bhagwati Temple will be held on February 19,20,21, 2022. paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24797/the-arattu-festival-of-sri-kuniyodu-padikkal-bhagwati-temple-will-be-held-on-february-192021-2022-paleri"
published_at: "2022-02-06T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff997b02c37_0000 WATERMARK.jpg"
keywords: []
---

# ശ്രീ കുനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടത്തപ്പെടുന്നു

> **Lead Summary:** ** പാലേരി: **ശ്രീ കുനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഫെബ്രുവരി 15 ന് ആറാട്ട് മഹോത്സവം കൊടിയേറ്റം ഉണ്ടായിരിക്കും.

## Article Content

** പാലേരി: **ശ്രീ കുനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഫെബ്രുവരി 15 ന് ആറാട്ട് മഹോത്സവം കൊടിയേറ്റം ഉണ്ടായിരിക്കും.

മൂന്ന് ദിവസങ്ങളിലും രാവിലെ അഞ്ചുമണിക്ക് ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടായിരിക്കും. ദീപാരാധന, ചുറ്റെഴുന്നള്ളത്ത്, തായമ്പക, പൂരക്കളി, കളമെഴുത്തും പാട്ടും, കളത്തിലാട്ടം, കളംമായ്ക്കല്‍ തുടങ്ങി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ആറാട്ട് മഹോത്സവം നടത്തുക. വിശേഷാല്‍ ദിവസങ്ങളില്‍ അന്നദാനവുംഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24797/the-arattu-festival-of-sri-kuniyodu-padikkal-bhagwati-temple-will-be-held-on-february-192021-2022-paleri)