---
title: "ജി.എ.സി കുറുപ്പ് ചരമദിനം ആചരിച്ച് ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി"
english_title: "Janata Dal Perambra Constituency Committee celebrates GAC Kurup's death anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24807/janata-dal-perambra-constituency-committee-celebrates-gac-kurups-death-anniversary"
published_at: "2022-02-06T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffb07796665_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജി.എ.സി കുറുപ്പ് ചരമദിനം ആചരിച്ച് ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര: **കിസാന്‍ ജനതാ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനതാദള്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന ജി.എ.സി കുറുപ്പിന്റെ 5ാം ചരമദിനം ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.

## Article Content

** പേരാമ്പ്ര: **കിസാന്‍ ജനതാ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനതാദള്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന ജി.എ.സി കുറുപ്പിന്റെ 5ാം ചരമദിനം ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ കാലത്ത് ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പേരാമ്പ്രയില്‍ ചേര്‍ന്ന ചരമദിന യോഗം ജനതാദള്‍ (എസ്സ്) ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ സി.കെ.നാണു. ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ.ബിജു അദ്ധ്യക്ഷനായി. ടി.കെ ബാലഗോപാലന്‍, ചന്ദ്രന്‍ നൊച്ചാട്, എ.എം മോഹനന്‍, സുരേഷ് ചേനായി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24807/janata-dal-perambra-constituency-committee-celebrates-gac-kurups-death-anniversary)