---
title: "സമൂഹ അടുക്കളയുമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി "
english_title: "DYFI Perambra Block Committee with Community Kitchen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24813/dyfi-perambra-block-committee-with-community-kitchen"
published_at: "2022-02-06T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffbd51e03fd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സമൂഹ അടുക്കളയുമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ സമൂഹ അടുക്കള ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ സമൂഹ അടുക്കളയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര:** ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ സമൂഹ അടുക്കള ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ സമൂഹ അടുക്കളയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ശേഖരിച്ച പൊതിച്ചോറുകള്‍ ഏറ്റുവാങ്ങി സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, കെ. പ്രിയേഷ്, പി.സി സജിദാസ്, എന്‍.കെ മിഥുന്‍, ടി.പി നിധിന്‍, കെ.എം മിഥുന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24813/dyfi-perambra-block-committee-with-community-kitchen)