---
title: "നാളികേര വികസന ബോര്‍ഡ് വൈസ്സ് ചെയര്‍മാന്‍ കിഴലത്ത് നഴ്‌സറി സന്ദര്‍ശിച്ചു "
english_title: "The Vice Chairman of the Coconut Development Board visited the nursery in Kizhalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24815/the-vice-chairman-of-the-coconut-development-board-visited-the-nursery-in-kizhalam"
published_at: "2022-02-06T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffbf6193ca2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നാളികേര വികസന ബോര്‍ഡ് വൈസ്സ് ചെയര്‍മാന്‍ കിഴലത്ത് നഴ്‌സറി സന്ദര്‍ശിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കേന്ദ്ര നാളികേര വികസന ബോര്‍ഡ് വൈസ്സ് ചെയര്‍മാന്‍ കെ.നാരായണന്‍ പേരാമ്പ്ര കല്ലോട്ടെ കിഴലത്ത് നഴ്‌സറി സന്ദര്‍ശിച്ചു. നാളികേരവികസന ബോര്‍ഡിന്റ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഴ്‌സറിയാണിത്.

## Article Content

** പേരാമ്പ്ര: **കേന്ദ്ര നാളികേര വികസന ബോര്‍ഡ് വൈസ്സ് ചെയര്‍മാന്‍ കെ.നാരായണന്‍ പേരാമ്പ്ര കല്ലോട്ടെ കിഴലത്ത് നഴ്‌സറി സന്ദര്‍ശിച്ചു. നാളികേരവികസന ബോര്‍ഡിന്റ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഴ്‌സറിയാണിത്.

കേന്ദ്ര നാളികേര വികസന ബോര്‍ഡ് കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് നാരായണന്‍ പറഞ്ഞു. നഴ്‌സറിയിലെത്തിയ വൈസ്സ് ചെയര്‍മാന് ഉപഹാരം നല്‍കി കിഴലത്ത് കുഞ്ഞിരാമന്‍ സ്വീകരിച്ചു.

വൈസ്സ് ചെയര്‍മാനോടപ്പം ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ്, ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ്, ബിനിഷ് എടവരാട്, പ്രസൂണ്‍ കല്ലോട്, എം.ജി വേണു എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24815/the-vice-chairman-of-the-coconut-development-board-visited-the-nursery-in-kizhalam)