---
title: "പേരാമ്പ്ര ഐഎംഎ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍"
english_title: "New office bearers for IMA branch in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248337/new-office-bearers-for-ima-branch-in-perambra"
published_at: "2024-11-10T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67303db5ea6d6_evar.JPG"
keywords: []
---

# പേരാമ്പ്ര ഐഎംഎ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ സമ്മേളനം നടന്നു. പേരാമ്പ്ര ഐഎംഎ ഹാളില്‍ നടന്ന സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെന്നവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍.ബി. ജിതേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ സമ്മേളനം നടന്നു. പേരാമ്പ്ര ഐഎംഎ ഹാളില്‍ നടന്ന സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെന്നവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍.ബി. ജിതേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡോ. ബിനീഷ് ശ്രീകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ഡി. സച്ചിത്ത്, ഡോ. കെ.വി. കരുണാകരന്‍, ഡോ. എ.ജെ. വര്‍ക്കി, ഡോ. ടി. യൂസഫ്, ഡോ. രാജന്‍ അടിയോടി, ഭാസ്‌കരന്‍ അളകാപുരി, ലയണ്‍സ് ക്ലബ് പ്രതിനിധി പി ജയരാജ്, റോട്ടറി ക്ലബ് പ്രതിനിധി അഡ്വ. ആനന്ദകൃഷ്ണന്‍, ഡോ. സനില്‍കുമാര്‍, സ്‌നേഹ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ. വിന്‍സന്റ് ജോര്‍ജ്ജ് പ്രസിഡന്റും, ഡോ. വി. ആശാ ജോസ് സെക്രട്ടറിയും, ഡോ. ഗീതാ കൃഷ്ണന്‍ ട്രഷററുമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായി ഡോ. എ.ജെ. വര്‍ക്കിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248337/new-office-bearers-for-ima-branch-in-perambra)