---
title: "നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ മതില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി "
english_title: "Complaint that the wall of Nochchad Narasimhamoorthy temple was destroyed by anti-socials"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24834/complaint-that-the-wall-of-nochchad-narasimhamoorthy-temple-was-destroyed-by-anti-socials"
published_at: "2022-02-06T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffe56360dd1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ മതില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ മതില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിന്റെ ഭാഗമായ സര്‍പ്പക്കാവിന്റെ മതിലിന്റെ ഒരു ഭാഗവും കാവിലെ ഭണ്ഡാരത്തിലെ പേര് എഴുതിയ ഭാഗവുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ മതില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിന്റെ ഭാഗമായ സര്‍പ്പക്കാവിന്റെ മതിലിന്റെ ഒരു ഭാഗവും കാവിലെ ഭണ്ഡാരത്തിലെ പേര് എഴുതിയ ഭാഗവുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

ഇത് സംബന്ധിച്ച് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയതായി നൊച്ചാട് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ബിജു പറഞ്ഞു.

ക്ഷേത്രഭൂമി കയ്യേറി സ്വന്തമാക്കാനുള്ള ശ്രമം നടന്നിരുന്നതായും പരാതിയില്‍ പറയുന്നു. കയ്യേറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിസ്വീകരിക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24834/complaint-that-the-wall-of-nochchad-narasimhamoorthy-temple-was-destroyed-by-anti-socials)