---
title: "കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അനുസ്മരണം നടന്നു"
english_title: "Kanjikavu Kunhikrishnan Memorial Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248403/kanjikavu-kunhikrishnan-memorial-held"
published_at: "2024-11-10T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67307e9ed2756_green.png"
keywords: []
---

# കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അനുസ്മരണം നടന്നു

> **Lead Summary:** പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ ജനതാദള്‍ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി.

## Article Content

പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ ജനതാദള്‍ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി.

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വത്സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു.കെ.എം.കുഞ്ഞികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു.

ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം കെ.ജി രാമനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് വെള്ളിലോട്ട്, സി.എച്ച്.ബാബു, സി. കുഞ്ഞിക്കണാരന്‍ നായര്‍, വി.കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248403/kanjikavu-kunhikrishnan-memorial-held)