---
title: "പ്രിന്റേഴ്സ് ഡേ ആഘോഷിച്ചു "
english_title: "Celebrated Printers' Day "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248407/celebrated-printers-day"
published_at: "2024-11-10T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673082cab008a_printers_.png"
keywords: []
---

# പ്രിന്റേഴ്സ് ഡേ ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിന്റേഴ്‌സ് ഡേ ആഘോഷിച്ചു. പേരാമ്പ്ര പ്രത്യാശയിലെ അന്തേവാസികള്‍ക്ക് ഒപ്പം കേക്ക് മുറിച്ചുകൊണ്ടാണ് പ്രിന്റേഴ്‌സ് ഡേ ആഘോഷിച്ചത്.

## Article Content

**പേരാമ്പ്ര: **കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിന്റേഴ്‌സ് ഡേ ആഘോഷിച്ചു. പേരാമ്പ്ര പ്രത്യാശയിലെ അന്തേവാസികള്‍ക്ക് ഒപ്പം കേക്ക് മുറിച്ചുകൊണ്ടാണ് പ്രിന്റേഴ്‌സ് ഡേ ആഘോഷിച്ചത്.

പ്രത്യാശയിലെ മാനസിക- ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അന്തേവാസികള്‍ക്ക് മരുന്ന് വാങ്ങാനുള്ള ധനസഹായം കൈമാറി. പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ പ്രസിഡണ്ട് സുനില്‍കുമാര്‍ ഗ്ലോബല്‍ പ്രത്യാശ മാനേജര്‍ പ്രദീപന്‍ ടി. മാമ്പള്ളിക്ക് സഹായധനം കൈമാറി.

മേഖലാ സെക്രട്ടറി സത്യന്‍ പ്രയാഗ് , ട്രഷറര്‍ രജനി ഓര്‍ക്കൂട്ട് , സഹ ഭാരവാഹികളായ സലില്‍ പ്രിന്റോണ്‍, സ്മിത ഭാസ്‌കരന്‍, പ്രവീഷ് ബാബ, ഭാസ്‌കരന്‍ സര്‍ഗ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248407/celebrated-printers-day)