വെള്ളിയൂരില്‍ സംഘര്‍ഷം നിരവധി പേര്‍ക്ക് പരുക്ക്

വെള്ളിയൂരില്‍ സംഘര്‍ഷം  നിരവധി പേര്‍ക്ക് പരുക്ക്
Nov 10, 2024 11:39 PM | By SUBITHA ANIL

പേരാമ്പ്ര : നാളെ മുതൽ പേരാമ്പ്ര സബ് ജില്ലാ യുവജനോത്സവം നടക്കുന്ന വെള്ളിയൂരിൽ സിപിഎം കോൺഗ്രസ് സംഘർഷം. സംഘർഷത്തിൽ 8 പേർക്ക് പരുക്ക്. ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സംസ്‌ഥാന പാതയിൽ കലാകാരന്മാർക്ക് അഭിവാദ്യം എഴുതുകയും കൊടി കെട്ടുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

റോഡിൽ അഭിവാദ്യമെഴുതിയ കെ എസ് യു  എസ് എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ  കോൺഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിലാണ് സംഘർഷ മുണ്ടായത്. പേരാമ്പ്ര പൊലീസ് സ്‌ഥലത്ത് എത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പരുക്കേറ്റ കോൺഗ്രസ്  കെ എസ് യു പ്രവർത്തകരായ ഇ.ടി.ഹമീദ് (56), വി.പി. നസീർ (36), വെള്ളിലോട്ട് ജസിൻ (22), അനന്ത പത്മനാഭൻ (20), എം.കെ. ആഷിഖ് (16), പി. അസ്‌ബിൻഷാ (21), എസ്എഫ്ഐ പ്രവർത്തകരായ അഭിജാത് (24), വിഷ്ണു ജഗത് (24) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പേരാമ്പ്ര പൊലീസ് ക്യാമ്പ് ചെയ്യുന്നു.

പേരാമ്പ്ര ഡിവൈഎസ്പി നാളെ കാലത്ത് ഇരുവിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്



Clash in Velliyur many injured

Next TV

Related Stories
അന്താരാഷ്ട്ര യോഗാദിനം

Jun 21, 2025 10:44 PM

അന്താരാഷ്ട്ര യോഗാദിനം

കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന അന്താരാഷ്ട്ര യോഗാദിനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുഗതന്‍ ഉദ്ഘാടനം...

Read More >>
 തെങ്ങില്‍ നിന്ന് വീണു മരിച്ചു

Jun 21, 2025 10:01 PM

തെങ്ങില്‍ നിന്ന് വീണു മരിച്ചു

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര...

Read More >>
വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്

Jun 21, 2025 08:35 PM

വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്

നിലമ്പൂര്‍ തിരുവാലി സ്വദേശിയാണ് എക്‌സൈസിന്റ പിടിയിലായത്....

Read More >>
പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി

Jun 21, 2025 07:46 PM

പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി

ലഹരി ഉപയോക്താക്കള്‍ക്ക് പ്രതി വലിയ തോതില്‍ ലഹരി വിതരണം ചെയ്തു വരുന്നതായി പൊലീസിന്...

Read More >>
ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം

Jun 21, 2025 04:58 PM

ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യ തലത്തില്‍ 109 സ്ഥാനവും നേടി...

Read More >>
അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജ്

Jun 21, 2025 04:29 PM

അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജ്

അത്യപൂര്‍വ്വമായതും സങ്കീര്‍ണ്ണവുമായ അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി...

Read More >>
Top Stories










News Roundup






Entertainment News





https://perambra.truevisionnews.com/