---
title: "ഹസ്ത മെഡികെയര്‍ പദ്ധതിക്ക് തുടക്കമായി "
english_title: "Hasta Medicare scheme launched at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248479/hasta-medicare-scheme-launched-at-perambra"
published_at: "2024-11-11T00:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730fea794725_medicare.JPG"
keywords: []
---

# ഹസ്ത മെഡികെയര്‍ പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര :** ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം സൗജന്യമായി മരുന്ന് നല്‍കുന്ന ഹസ്ത മെഡികെയര്‍ പദ്ധതി ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിത്യരോഗികള്‍ക്കാണ് സൗജന്യമായി മരുന്ന് നല്‍കുന്നത്.

## Article Content

**പേരാമ്പ്ര :** ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം സൗജന്യമായി മരുന്ന് നല്‍കുന്ന ഹസ്ത മെഡികെയര്‍ പദ്ധതി ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിത്യരോഗികള്‍ക്കാണ് സൗജന്യമായി മരുന്ന് നല്‍കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം മേപ്പയൂര്‍ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ ഡോ: പി മുഹമ്മദ് നിര്‍വ്വഹിച്ചു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

ഒ.എം രാജന്‍, കെ പ്രദീപന്‍, ഇബ്രാഹിം കുനിയില്‍, പി ഷിജിന, പി.എം പ്രകാശന്‍, വി. ആലിസ് മാത്യു, ഇ.എം പത്മിനി, കെ അഷ്റഫ്, ദേവരാജ് കന്നാട്ടി, സതീശന്‍ നീലാംബരി, ഉമ്മര്‍ തണ്ടോറ, രവീന്ദ്രന്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248479/hasta-medicare-scheme-launched-at-perambra)