---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ താഴ്ചയിലേക്ക് വീണ് അപകടം"
english_title: "Accident in Perambra Bypass when the car fell down"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248793/accident-in-perambra-bypass-when-the-car-fell-down"
published_at: "2024-11-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67330021ad61b_acar.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ താഴ്ചയിലേക്ക് വീണ് അപകടം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് വീണ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ വെച്ച് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണും ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് വീണ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ വെച്ച് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണും ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടമേരി സ്വദേശികളായ റജ്ന (35), ഇവാന്‍അബ്ദുള്ള (2), റസീന (40), അഫ്‌സല്‍(36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248793/accident-in-perambra-bypass-when-the-car-fell-down)