---
title: "പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "KSRTC bus and lorry collide in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248818/ksrtc-bus-and-lorry-collide-in-perambra"
published_at: "2024-11-12T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67330bc72f7f1_abus.JPG"
keywords: []
---

# പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് ബസ് സ്റ്റോപ്പിനടുത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസ് മില്‍മ ലോറിയുടെ പുറകിലിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**പേരാമ്പ്ര:** കല്ലോട് ബസ് സ്റ്റോപ്പിനടുത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസ് മില്‍മ ലോറിയുടെ പുറകിലിടിച്ചാണ് അപകടമുണ്ടായത്.

തൊട്ടില്‍ പാലത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മലബാര്‍ ബസ് അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന മില്‍മ പാല്‍ ഇറക്കിവരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. സരിത (30), സംഗീത (35), ബാലകൃഷ്ണന്‍ (60), സിന്ധു തോട്ടത്താങ്കണ്ടി എന്നിവക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248818/ksrtc-bus-and-lorry-collide-in-perambra)