---
title: "ഉപജില്ല കലോത്സവം പേരാമ്പ്ര ഹയർ സെക്കണ്ടറി മുന്നേറ്റം തുടരുന്നു"
english_title: "Upajila Kalotsavam Perambra Higher Secondary continues its progress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249158/upajila-kalotsavam-perambra-higher-secondary-continues-its-progress"
published_at: "2024-11-13T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734eb5a72b98_wrt.jpg"
keywords: []
---

# ഉപജില്ല കലോത്സവം പേരാമ്പ്ര ഹയർ സെക്കണ്ടറി മുന്നേറ്റം തുടരുന്നു

> **Lead Summary:** **വെള്ളിയൂർ :** കഴിഞ്ഞ 3 ദിവസമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ മുന്നേറ്റം തുടരുന്നു.

## Article Content

**വെള്ളിയൂർ :** കഴിഞ്ഞ 3 ദിവസമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ മുന്നേറ്റം തുടരുന്നു.

പുറത്ത് വന്ന മത്സര ഫലങ്ങളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൻ 179 പോയൻ്റും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 199 പോയൻ്റും നേടിയാണ് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ ജൈത്രയാത്ര തുടരുന്നത്.

ഹൈസ്കൂൾ വിഭാഗത്തിൽ141 പോയൻ്റ്  നേടി നടുവണ്ണൂർ ജിഎച്ച്എസ് ഹയർ സെക്കണ്ടറി രണ്ടാം സ്ഥാനത്തും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 156 പോയിൻ്റുകളോടെ നടുവണ്ണൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. യു പി വിഭാഗത്തിൽ കോട്ടൂർ സ്കൂൾ - 58 പോയൻ്റ്,  LP വിഭാഗം നടവണ്ണൂർ ജിഎച്ച്എസ്എസ് - 45 പോയൻ്റ്  ഇതാണ് ഇന്ന് രാത്രി 9 മണി വരെ അറിവായ പോയൻ്റ്  നില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249158/upajila-kalotsavam-perambra-higher-secondary-continues-its-progress)