---
title: " കായണ്ണ കുടുംബാരോഗ്യ സബ് സെന്റര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: " Kayanna Family Health Sub-Centre    The work was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249222/kayanna-family-health-sub-centre-the-work-was-inaugurated"
published_at: "2024-11-14T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67358c2666372_ulgadanam.png"
keywords: []
---

#  കായണ്ണ കുടുംബാരോഗ്യ സബ് സെന്റര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കായണ്ണ: ** കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൊട്ടന്തറയില്‍ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റാര്‍ പുതുക്കിപണിയുന്ന പ്രവൃത്തി ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**കായണ്ണ: ** കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൊട്ടന്തറയില്‍ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റാര്‍ പുതുക്കിപണിയുന്ന പ്രവൃത്തി ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

55.50 ലക്ഷം രൂപ കേന്ദ്ര ഹെല്‍ത്ത് ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി. അദ്ധ്യക്ഷം വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, കെ.കെ. നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്‍ഷ , മെമ്പര്‍മാരായ പി.സി. ബഷീര്‍, പി. വിനയ, പി.കെ. ഷിജു, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാസ്മിന്‍, വിവിഝ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.സി. സതി, പി. വിജയന്‍, എന്‍. ചോയി, ഇ.ടി. സനീഷ്, രാജന്‍ കോറോത്ത്, രാജഗോപാലന്‍ കവിലിശ്ശേരി, സി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249222/kayanna-family-health-sub-centre-the-work-was-inaugurated)