പേരാമ്പ്ര: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പേരാമ്പ്ര മണ്ഡലം വാര്‍ഷിക സമ്മേളനം പേരാമ്പ്ര വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം രവീന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് എന്‍.പി രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പി.കെ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കലാരത്ന ദേശീയ പുരസ്കാര ജേതാവ് സിനിമാതാരം സതീശ് പേരാമ്പ്രയെ ജില്ലാ സെക്രട്ടറി ഒ.എം രാജന് ഉപഹാരം നല്കി ആദരിച്ചു. സംഘടനയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വീകരണവും നല്കി.
പി.ടി ഇബ്രാഹിം, പി.എസ് സുനില്‍ കുമാര്‍, വി കണാരന്, ആലീസ് മാത്യു, കെ.എം ശ്രീനിവാസന്, കെ.പി രാധാകൃഷ്ണന്, കെ.വി ബാലഗോപാലന്, എന്‍ ഹരിദാസന്, ഒ രാജീവന്, വി.കെ രമേശന്, വി.പി പ്രസാദ്, ജാനു കെ ഐശ്വര്യ, കെ മഞ്ജുള, ജാനു കെ കണിയാങ്കണ്ടി, സജീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പി.എം രവീന്ദ്രന് പ്രസിഡന്റ്, കെ സജീഷ് ബാബു സെക്രട്ടറി, കെ ബാലന് ട്രഷറര്‍ വൈസ് പ്രസിഡന്റ്മാരായി ഇ രാധാകൃഷ്ണന്, ഒ വസന്ത, ജോയിന്റ് സെക്രട്ടറിമാരായി എന്‍.കെ കുഞ്ഞിരാമപണിക്കര്‍, കെ.പി പ്രകാശന്, മഠത്തില്‍ ശശികുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. വനിതാ ഫോറം പ്രസിഡന്റ് ആലീസ് മാത്യു, സെക്രട്ടറി ജാനു കെ കണിയാങ്കണ്ടി എന്നിവരെയും തിരഞ്ഞെടുത്തു.
40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിഖയും 19%ഡിഎയും ഉടന്‍ അനുവദിക്കുക, പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
Kerala State Service Pensioners Association Perambra Constituency Annual Conference