---
title: "ആവള മഹാത്മ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Avala organized the Mahatma Shishu Day celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249314/avala-organized-the-mahatma-shishu-day-celebration"
published_at: "2024-11-14T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735ef6da09bc_ashishu.jpg"
keywords: []
---

# ആവള മഹാത്മ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ആവള :** മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ആവള നട അംഗനവാടിയുടെ സഹകരണത്തോടെ ശിശുദിന ആഘോഷം നടത്തി. കുട്ടികളും അമ്മമാരും പങ്കെടുത്ത ശിശുദിന റാലിക്ക് ശേഷം നടന്ന പരിപാടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

## Article Content

**ആവള :** മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ആവള നട അംഗനവാടിയുടെ സഹകരണത്തോടെ ശിശുദിന ആഘോഷം നടത്തി. കുട്ടികളും അമ്മമാരും പങ്കെടുത്ത ശിശുദിന റാലിക്ക് ശേഷം നടന്ന പരിപാടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍, സുജീഷ് നല്ലൂര്‍, ഷാഫി ഇടത്തില്‍, നാരായണി മാണികോത്ത് എന്നിവര്‍ സംസാരിച്ചു. മഹാത്മയുടെ കുട്ടികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. മഹാത്മ കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ സ്വപ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249314/avala-organized-the-mahatma-shishu-day-celebration)