---
title: "   യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍  അംഗങ്ങള്‍ക്കായുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു"
english_title: "   Mechanised Coconut Climbing Workers' Union  Identity cards issued for the members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249317/mechanised-coconut-climbing-workers-union-identity-cards-issued-for-the-members"
published_at: "2024-11-14T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735f70e5e991_yandhram.png"
keywords: []
---

#    യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍  അംഗങ്ങള്‍ക്കായുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

> **Lead Summary:** **കോഴിക്കോട്:** യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍ അംഗങ്ങള്‍ക്കായുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം പന്തിരിക്കര വച്ച് നടന്നു.

## Article Content

**കോഴിക്കോട്:** യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍ അംഗങ്ങള്‍ക്കായുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം പന്തിരിക്കര വച്ച് നടന്നു.

പ്രസ്തുത പരിപാടി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് ഉത്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍നാണു ആവളകുനിപ്പുറത്ത് സ്വാഗതം പറഞ്ഞു, .ഏ.കെ സത്യപാലന്‍ അധ്യക്ഷത വഹിച്ചു.

യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു നടുവത്തൂര്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം നിര്‍വഹിച്ചു.രാജീവന്‍.കെ.കെ നന്ദി രേഖപ്പെടുത്തി.തേങ്ങക്ക് ദിനംപ്രതി വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും തെങ്ങ് കയറ്റ തൊഴിലാളികളുടെ തൊഴില്‍ കുറഞ്ഞു വരുന്ന സാഹചര്യമാണെന്ന കാര്യത്തില്‍ യോഗം ആശങ്കരേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249317/mechanised-coconut-climbing-workers-union-identity-cards-issued-for-the-members)