---
title: "സുരക്ഷാ ബോധവല്‍ക്കരണം ക്ലാസ് നടന്നു"
english_title: "Safety awareness class was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249330/safety-awareness-class-was-held"
published_at: "2024-11-14T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673603acdd962_3.png"
keywords: []
---

# സുരക്ഷാ ബോധവല്‍ക്കരണം ക്ലാസ് നടന്നു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലിട സുരക്ഷയെക്കുറിച്ചും അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെ പറ്റിയും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലിട സുരക്ഷയെക്കുറിച്ചും അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെ പറ്റിയും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് എടുത്തു. ജീവനക്കാര്‍ക്ക് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കി.

പാചകവാതക സിലിണ്ടര്‍ അപകട സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ജിനി മോള്‍ ജോസഫ് കോഡിനേറ്റര്‍ ആയ ചടങ്ങില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബൈജു പി കെ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപന്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249330/safety-awareness-class-was-held)