---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് സമാപനമായി"
english_title: "The Perambra Upazila Art Festival has come to an end"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249341/the-perambra-upazila-art-festival-has-come-to-an-end"
published_at: "2024-11-14T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673610cd76eb4_aschool.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് സമാപനമായി

> **Lead Summary:** **പേരാമ്പ്ര:** കഴിഞ്ഞ നാലു ദിവസമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന് സമാപനമായി. നൊച്ചാട് ഹയര്‍ സെക്കണ്ടി സ്‌കുളിലും സമീപങ്ങളിലെ വിവിധ സ്റ്റേജുകളിലുമായി അയ്യായിരത്തിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എംഎല്‍എ അഡ്വ: കെ.എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കഴിഞ്ഞ നാലു ദിവസമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന് സമാപനമായി. നൊച്ചാട് ഹയര്‍ സെക്കണ്ടി സ്‌കുളിലും സമീപങ്ങളിലെ വിവിധ സ്റ്റേജുകളിലുമായി അയ്യായിരത്തിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എംഎല്‍എ അഡ്വ: കെ.എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുളള ഉപഹാര സമര്‍പ്പണം പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് നിര്‍വ്വഹിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീധരന്‍, സനില ചെറുവറ്റ, രജീഷ് കൊല്ലമ്പത്ത് ടി.വി ഷിനി, എം രജീഷ്, എം സിന്ധു, സുമേഷ് തിരുവോത്ത്, കെ. അമ്പിളി, ലിമ പാലയാട്ട്, ഗീത നന്ദനം, പി അബ്ദുസലാം, പി.ടി.എ വൈസ് സിഡണ്ട് വി.കെ സാരേഷ്, എംപിടിഎ പ്രസിഡണ്ട് കെ. ഹൈറുന്നിസ, വെള്ളിയൂര്‍ എയുപി സ്‌കൂള്‍ പ്രധാനധ്യാപിക ടി.കെ സനിത, മനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കെ.എം. സൂപ്പി, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഇഷാ ഫാദില്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നൊച്ചാട് ഹയര്‍ സെക്കന്റി സ്‌ക്കൂള്‍ പ്രധാനധ്യാപിക എം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ചിത്രാ രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249341/the-perambra-upazila-art-festival-has-come-to-an-end)