---
title: "ഉപജില്ലാ കലോത്സവം; ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്"
english_title: "Upazila Arts Festival; Overall Championship for Perambra Higher Secondary School in High School and Higher Secondary Category"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249349/upazila-arts-festival-overall-championship-for-perambra-higher-secondary-school-in-high-school-and-higher-secondary-category"
published_at: "2024-11-14T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673617dc1ddee_akalol.jpg"
keywords: []
---

# ഉപജില്ലാ കലോത്സവം; ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

> **Lead Summary:** **വെള്ളിയൂര്‍:** നാല് ദിവസമായി വെള്ളിയൂരില്‍ നടന്നുവരുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

## Article Content

**വെള്ളിയൂര്‍:** നാല് ദിവസമായി വെള്ളിയൂരില്‍ നടന്നുവരുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി. യു.പി.വിഭാഗം സംസ്‌കൃതോതസവത്തില്‍ കല്‍പത്തൂര്‍ എയുപി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളും പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവം ഒന്നാം സ്ഥാനം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരസ്ഥമാക്കി. എല്‍.പി.ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ആന്റണീസ് ചക്കിട്ടപ്പാറ, വാല്യക്കോട് എ.യു.പി. സ്‌കൂള്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

യു.പി. ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം വാല്യക്കോട് എ.യു.പി. സ്‌കൂള്‍, കൂത്താളി എ.യു.പി. സ്‌കൂള്‍, എ.യു.പി.എസ്. വെള്ളിയൂരും ഒന്നാം സ്ഥാനം പങ്കിട്ടു. എല്‍.പി.അറബിക് കലോത്സവത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവണ്ണൂരും, എ.യു.പി.എസ്. വെള്ളിയൂരും ഒന്നാം സ്ഥാനം പങ്കിട്ടു.

യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ എ.യു.പി.എസ്.വെള്ളിയൂര്‍, വാളൂര്‍ ജി.യു.പി.എസ്. എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. മേള വിജയിപ്പിക്കുന്നതിന് പ്രയത്‌നിച്ച മുഴുവന്‍ കമ്മിറ്റി കണ്‍വീനര്‍മാര്‍ക്കും റീല്‍സ് മത്സരം വിജയിച്ചവര്‍ക്കും ഉപഹാരം സമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249349/upazila-arts-festival-overall-championship-for-perambra-higher-secondary-school-in-high-school-and-higher-secondary-category)