---
title: " അറബിക് കലോത്സവത്തില്‍  നൊച്ചാട് വീണ്ടും ചരിത്രമെഴുതി"
english_title: " Nochad re-writes history at The Arabic Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249359/nochad-re-writes-history-at-the-arabic-arts-festival"
published_at: "2024-11-14T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67361c9188a6d_ARABIC.png"
keywords: []
---

#  അറബിക് കലോത്സവത്തില്‍  നൊച്ചാട് വീണ്ടും ചരിത്രമെഴുതി

> **Lead Summary:** **പേരാമ്പ്ര: **അറബിക് കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിലധികമായി തുടരുന്ന ജൈത്രയാത്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി നൊച്ചാട് വീണ്ടും ചരിത്രമെഴുതി. പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള അറബിക് കലോത്സവത്തില്‍ 89 പോയിന്റ് നേടി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 25 വര്‍ഷമായി തുടരുന്ന കലോത്സവ ജേതാവെന്ന ചരിത്രം നിലനിര്‍ത്തി.

## Article Content

**പേരാമ്പ്ര: **അറബിക് കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിലധികമായി തുടരുന്ന ജൈത്രയാത്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി നൊച്ചാട് വീണ്ടും ചരിത്രമെഴുതി. പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള അറബിക് കലോത്സവത്തില്‍ 89 പോയിന്റ് നേടി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 25 വര്‍ഷമായി തുടരുന്ന കലോത്സവ ജേതാവെന്ന ചരിത്രം നിലനിര്‍ത്തി.

പോയിന്റ് നിലയില്‍ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒപ്പമെത്തി ഓവറോള്‍ കിരീടം പങ്കുവെച്ചെങ്കിലും19 ഇന മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ഒന്നാം സ്ഥാനവും മൂന്ന് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും രണ്ട് ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടി നൊച്ചാട് ഹൈസ്‌കൂളിന്റെ നേട്ടത്തിന് തിളക്കമേറി.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടിിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ഹൈസ്‌കൂള്‍ പ്രധാനധ്യാപിക കെ ബിന്ദു ടീച്ചര്‍, വി.എം അഷ്‌റഫ് മാസ്റ്റര്‍ ,പി.പി റഷീദ്, മിസ്ഹബ് കീഴരിയൂര്‍, സൗമ്യ ടീച്ചര്‍, സാഹിറ ടീച്ചര്‍, എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249359/nochad-re-writes-history-at-the-arabic-arts-festival)