---
title: "പേരാമ്പ്രയില്‍ ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് അപകടം "
english_title: "Bike and pick-up lorry collide in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249441/bike-and-pick-up-lorry-collide-in-perambra"
published_at: "2024-11-15T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736d8d72e94a_bikk.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് അപകടം. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് അപകടം. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ബൈക്ക് ഹൈസ്‌കൂള്‍ റോഡില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു വെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

ബൈക്ക് യാത്രികരായ കീഴരിയൂര്‍ നമ്പ്രത്ത് കര സ്വദേശികളായ ചേരിതറമ്മല്‍ കുഞ്ഞിരാമന്‍ (70) കോഴിപ്പുറത്തു മീത്തല്‍ സുബിന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249441/bike-and-pick-up-lorry-collide-in-perambra)