---
title: "അരിക്കുളം കെപിഎംഎസ്എംഎച്ച്എസ് ലെ 95-96 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു "
english_title: "Arikkulam KPMSMHS organized a 95-96 year alumni gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24948/arikkulam-kpmsmhs-organized-a-95-96-year-alumni-gathering"
published_at: "2022-02-07T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d0009dfb0_0000 WATERMARK.jpg"
keywords: []
---

# അരിക്കുളം കെപിഎംഎസ്എംഎച്ച്എസ് ലെ 95-96 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** അരിക്കുളം**: അരിക്കുളം കെപിഎംഎസ്എംഎച്ച്എസ് ലെ 95-96 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. സ്‌നേഹപൂര്‍വ്വം 96 എന്ന് പേരിട്ട പരിപാടി മുന്‍ പ്രധാന അദ്ധ്യാപകന്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഷഫീഖ് ദിയ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ടി.പി. രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

** അരിക്കുളം**: അരിക്കുളം കെപിഎംഎസ്എംഎച്ച്എസ് ലെ 95-96 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. സ്‌നേഹപൂര്‍വ്വം 96 എന്ന് പേരിട്ട പരിപാടി മുന്‍ പ്രധാന അദ്ധ്യാപകന്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഷഫീഖ് ദിയ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ടി.പി. രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

വി.കെ. ജോര്‍ല, എസ്.കെ. ഹെല്‍ന്ന എന്നിവര്‍ അദ്ധ്യാപകര്‍ക്കുള്ള സ്‌നേഹാദരം അര്‍പ്പിച്ചു. ജെ.എന്‍. പ്രസൂണ്‍ മുന്‍കാലത്തെ വരവ് ചിലവ് കണക്കുകളും ലതേഷ് കാരയാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മീന ടീച്ചര്‍, സുബൈര്‍, ഷാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ വെച്ച് സ്‌കൂള്‍ ബാന്റ് ട്രൂപ്പിനാവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ബവീഷ് കാരയാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24948/arikkulam-kpmsmhs-organized-a-95-96-year-alumni-gathering)