---
title: "അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.ടി ആതിരയെ ആദരിച്ചു "
english_title: "PT Athira honored with first place in Aksharamuttam Quiz paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24952/pt-athira-honored-with-first-place-in-aksharamuttam-quiz-paleri"
published_at: "2022-02-07T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d308eb4a0_0000 WATERMARK.jpg"
keywords: []
---

# അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.ടി ആതിരയെ ആദരിച്ചു 

> **Lead Summary:** ** പാലേരി: **അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.ടി ആതിരയെ ആദരിച്ചു. അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ കുന്നുമ്മല്‍ ഉപജില്ല തലത്തില്‍ യുപി വിഭാഗത്തിലാണ് പി.ടി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കന്നാട്ടിയുടെ അഭിമാനമായ പി.ടി ആതിരയെ മാണിക്കാം കണ്ടി സിയുസി യുടെ ആഭിമുഖ്യത്തില്‍ വീട്ടിലെത്തി ആദരിച്ചു.

## Article Content

** പാലേരി: **അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.ടി ആതിരയെ ആദരിച്ചു. അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ കുന്നുമ്മല്‍ ഉപജില്ല തലത്തില്‍ യുപി വിഭാഗത്തിലാണ് പി.ടി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കന്നാട്ടിയുടെ അഭിമാനമായ പി.ടി ആതിരയെ മാണിക്കാം കണ്ടി സിയുസി യുടെ ആഭിമുഖ്യത്തില്‍ വീട്ടിലെത്തി ആദരിച്ചു.

സിയുസി ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നടത്തി. സിയുസി പ്രസിഡന്റ് രഷിത രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പ്രകാശന്‍ കന്നാട്ടി, സെക്രട്ടറി രജീഷ ഷാജി, ട്രഷറര്‍ ശരണ്യ ബിജു, വി.പി. ബിജു, ആതിരയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24952/pt-athira-honored-with-first-place-in-aksharamuttam-quiz-paleri)