---
title: " എഫ്എന്‍പിഒ വടകര ഡിവിഷന്‍ പോസ്റ്റല്‍ കള്‍ചറല്‍ ഫെസ്റ്റ്, സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു"
english_title: "FNPO Vadakara Division Organized Postal Cultural Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249531/fnpo-vadakara-division-organized-postal-cultural-fest"
published_at: "2024-11-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673720185e3ff_thapal.JPG"
keywords: []
---

#  എഫ്എന്‍പിഒ വടകര ഡിവിഷന്‍ പോസ്റ്റല്‍ കള്‍ചറല്‍ ഫെസ്റ്റ്, സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **തപാല്‍ ജീവനക്കാരുടെ അംഗീകൃത സംഘടനയായ എഫ്എന്‍പിഒ വടകര ഡിവിഷന്‍ പോസ്റ്റല്‍ കള്‍ചറല്‍ ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **തപാല്‍ ജീവനക്കാരുടെ അംഗീകൃത സംഘടനയായ എഫ്എന്‍പിഒ വടകര ഡിവിഷന്‍ പോസ്റ്റല്‍ കള്‍ചറല്‍ ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി നവംബര്‍ പത്ത് മുതല്‍ പതിനാല് വരെ വടകര, കൊയിലാണ്ടി, ഉള്ള്യേരി, പേരാമ്പ്ര, കല്ലാച്ചി എന്നീ സ്ഥലങ്ങളില്‍ വെച്ച് സ്നേഹസഞ്ചാരം എന്ന പേരില്‍ സൗഹ്യദ സംഗമങ്ങള്‍ നടന്നു. നവംബര്‍ ഏഴു മുതല്‍ പതിനാലു വരെ തപാല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ പരിപാടികളോടെ സര്‍ഗോത്സവവും സംഘടിപ്പിച്ചിരുന്നു.

പേരാമ്പ്ര പൊന്‍പാറ ഹില്‍സില്‍ വെച്ച് നടന്ന സാംസ്‌കാരികോത്സവം എഫ്എന്‍പിഒ കേരള കണ്‍വീനര്‍ കെ.വി. സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍യുജിഡിഎസ് സംസ്ഥാന ട്രഷറര്‍ പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്സ് യൂണിയന്‍ കേരള ട്രഷറല്‍ കെ രാജന്‍, എന്‍എപിഇ സംസ്ഥാന വൈസ് പ്രസിഡണ്ട് വി അബ്ദുല്‍ കരീം, എന്‍യുപിഇ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം ഉണ്ണിക്യഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ സുബിന്‍ വത്സന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്.ഡി ദീപ നന്ദിയും പറഞ്ഞു. യുഎന്‍ഐ ആഭിമുഖ്യത്തില്‍ ഷി ലീഡ്സ് എന്ന പ്രത്യേക സ്ത്രീ ശാക്തീകരണ പരിപാടിയില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി. ആലീസ് മാത്യു ക്ലാസ് എടുത്തു. തുടര്‍ന്ന് വിവിധ കലാപ്രദര്‍ശനങ്ങളും മത്സരങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249531/fnpo-vadakara-division-organized-postal-cultural-fest)