---
title: "മിന്നുന്ന വിജയവുമായി ജില്ലാ കലോത്സവത്തിന് ഒരുങ്ങി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ "
english_title: "Perambra Higher Secondary School Gears Up For District Kalolsavam With A Resounding Success "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249566/perambra-higher-secondary-school-gears-up-for-district-kalolsavam-with-a-resounding-success"
published_at: "2024-11-15T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67375878b0b0e_kalolsavam_3.png"
keywords: []
---

# മിന്നുന്ന വിജയവുമായി ജില്ലാ കലോത്സവത്തിന് ഒരുങ്ങി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

> **Lead Summary:** പേരാമ്പ്ര : നൊച്ചാട് സമാപിച്ച പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും ഓവറോള്‍ കിരീടങ്ങളും സ്‌കൂളിന് സ്വന്തം.

## Article Content

പേരാമ്പ്ര : നൊച്ചാട് സമാപിച്ച പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും ഓവറോള്‍ കിരീടങ്ങളും സ്‌കൂളിന് സ്വന്തം.

കോഴിക്കോട് നടക്കുന്ന ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 16 വ്യക്തിഗത ഇനങ്ങളിലും 11 ഗ്രൂപ്പിനങ്ങളിലും കുട്ടികള്‍ പങ്കെടുക്കും. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലുമായി 10 വ്യക്തിഗതയിനങ്ങളിലും 5 ഗ്രൂപ്പിനങ്ങളിലും ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് കുട്ടികള്‍ പങ്കെടുക്കും.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 18 വ്യക്തിഗതയിനങ്ങളിലും 11 ഗ്രൂപ്പിനങ്ങളിലും സ്‌കൂളിലെ കുട്ടികള്‍ മാറ്റുരയ്ക്കും. 300 ല്‍ അധികം കുട്ടികളുമായി കോഴിക്കോട്ടേക്ക് ജില്ലാ കലോത്സവത്തിന് ഒരുങ്ങുന്ന സ്‌കൂളിന് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ കെ ഷാജുകുമാറും ഹെഡ്മാസ്റ്റര്‍ പി. സുനില്‍കുമാറും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249566/perambra-higher-secondary-school-gears-up-for-district-kalolsavam-with-a-resounding-success)