---
title: "സാഹിത്യപ്രതിഭാ പുരസ്‌കാരം ശീതള്‍ സന്തോഷിന്"
english_title: "Sahitya Pratibha Award to Sheetal Santosh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249596/sahitya-pratibha-award-to-sheetal-santosh"
published_at: "2024-11-15T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67377f1860f67_awward.JPG"
keywords: []
---

# സാഹിത്യപ്രതിഭാ പുരസ്‌കാരം ശീതള്‍ സന്തോഷിന്

> **Lead Summary:** **പേരാമ്പ്ര**: ഡല്‍ഹി ജനസംസ്‌കൃതി നടത്തിയ സര്‍ഗോത്സവം - 2024 ല്‍ സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് ശീതള്‍ സന്തോഷ് അര്‍ഹയായി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങളിലും മലയാളം കഥയെഴുത്തിലും ഒന്നാം സ്ഥാനത്തിനു പുറമെ കവിതാ രചന, ഉപന്യാസം (മലയാളം), കവിതാരചന (ഇംഗ്ലീഷ് ) എന്നീ വ്യക്തിഗത ഇനങ്ങളിലും ശീതള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര**: ഡല്‍ഹി ജനസംസ്‌കൃതി നടത്തിയ സര്‍ഗോത്സവം - 2024 ല്‍ സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് ശീതള്‍ സന്തോഷ് അര്‍ഹയായി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങളിലും മലയാളം കഥയെഴുത്തിലും ഒന്നാം സ്ഥാനത്തിനു പുറമെ കവിതാ രചന, ഉപന്യാസം (മലയാളം), കവിതാരചന (ഇംഗ്ലീഷ് ) എന്നീ വ്യക്തിഗത ഇനങ്ങളിലും ശീതള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.

സംഗീതശില്പം, സംഘഗാനം എന്നീ ഇനങ്ങളില്‍ യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച ഗ്രൂപ്പിലും അംഗമായിരുന്നു. ഡല്‍ഹി കിംങ്‌സ് വേ ക്യാമ്പ് ശാഖയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. ചങ്ങരോത്തെ ആയനിക്കുന്നുമ്മല്‍ സന്തോഷിന്റെയും സിന്ധുവിന്റെയും മകളാണ് ശീതള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249596/sahitya-pratibha-award-to-sheetal-santosh)