---
title: " കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍"
english_title: "congress announced Hartal tomorrow in Kozhikode district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249787/congress-announced-hartal-tomorrow-in-kozhikode-district"
published_at: "2024-11-16T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738909724357_0000_ATTACH_HARTHAL.jpg"
keywords: []
---

#  കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

> **Lead Summary:** **കോഴിക്കോട്:** ജില്ലയില്‍ നാളെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ കാലത്ത് 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

## Article Content

**കോഴിക്കോട്:** ജില്ലയില്‍ നാളെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ കാലത്ത് 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന ബാങ്ക് സംരക്ഷണസമിതിയും തമ്മിലാണു മത്സരം. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്.

വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെയും അക്രമം നടന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ആക്രമണത്തിനു പിന്നില്‍ ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249787/congress-announced-hartal-tomorrow-in-kozhikode-district)