---
title: "മാവിലംബാടി ശ്രീ പരദേവത ക്ഷേത്രത്തില്‍ മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മവും ആദരിക്കലും നടന്നു"
english_title: "Dedication of the front porch and LED switch-on ceremony at the Mavilambadi Sri Paradevata Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24983/dedication-of-the-front-porch-and-led-switch-on-ceremony-at-the-mavilambadi-sri-paradevata-temple"
published_at: "2022-02-07T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200f37d0c052_0000 WATERMARK.jpg"
keywords: []
---

# മാവിലംബാടി ശ്രീ പരദേവത ക്ഷേത്രത്തില്‍ മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മവും ആദരിക്കലും നടന്നു

> **Lead Summary:** ** പേരാമ്പ്ര:** മാവിലംബാടി ശ്രീ പരദേവത ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മവും ആര്‍ട്ടിസ്റ്റ് രാഹുലിനെ ആദരിക്കലും നടന്നു. മേല്‍ശാന്തി ബ്രഹ്മശ്രീ ഉഷാ കാമ്പ്രം ജയദേവന്‍ നമ്പൂതിരിപ്പാട് മുഖമണ്ടപം അനാച്ഛാദനം ചെയ്തു. സെക്രട്ടറി വിനോദന്‍ ടിവി എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** മാവിലംബാടി ശ്രീ പരദേവത ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മവും ആര്‍ട്ടിസ്റ്റ് രാഹുലിനെ ആദരിക്കലും നടന്നു. മേല്‍ശാന്തി ബ്രഹ്മശ്രീ ഉഷാ കാമ്പ്രം ജയദേവന്‍ നമ്പൂതിരിപ്പാട് മുഖമണ്ടപം അനാച്ഛാദനം ചെയ്തു. സെക്രട്ടറി വിനോദന്‍ ടിവി എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

ഊരാളന്‍ സി.കെ. ശശി രാഹുലിനെ ആദരിച്ചു. തുടര്‍ന്ന് ചെയര്‍മാന്‍ എം.കെ. ശ്രീധരന്‍, പ്രസിഡന്റ് ഇല്ലത്ത് സുരേന്ദ്രന്‍, എം.കെ. ദേവകിയമ്മ, ലതീഷ് ചെമ്പോട്ട് എന്നിവര്‍ രാഹുലിന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. വഴിപാട് നടത്തിയ എം.എം. ബാലന്‍ നായര്‍, കെ.സി. കൃഷ്ണദാസ്, എം.കെ. ദേവകി അമ്മ, ടി.കെ. കരുണാകരന്‍ നായര്‍, ബീന ഇടത്തൂറ, വി.സി. ലതീഷ് എന്നിവരെയും ആദരിച്ചു. രാമചന്ദ്രന്‍ ചന്ദ്രമന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീജിത്ത് കൃഷ്ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24983/dedication-of-the-front-porch-and-led-switch-on-ceremony-at-the-mavilambadi-sri-paradevata-temple)