---
title: "ഹര്‍ത്താല്‍ പേരാമ്പ്രയില്‍ കടകള്‍ അടപ്പിച്ചു"
english_title: "Hartal shut down shops in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249884/hartal-shut-down-shops-in-perambra"
published_at: "2024-11-17T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67397ad0555d9_aharthal.JPG"
keywords: []
---

# ഹര്‍ത്താല്‍ പേരാമ്പ്രയില്‍ കടകള്‍ അടപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പേരാമ്പ്രയില്‍ കാലത്ത് ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

## Article Content

**പേരാമ്പ്ര : **ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പേരാമ്പ്രയില്‍ കാലത്ത് ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

വ്യാപരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ഇന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. വ്യാപാരികളെ മാത്രം ബാധിക്കുന്ന ഞായറാഴ്ച ദിവസത്തെ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

പട്ടണത്തില്‍ ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണെങ്കിലും ചില കടകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി അടപ്പിക്കുകയാണ്. കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളോ അക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വകാര്യ ബസുകള്‍ ഇന്ന് ഓടില്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്നു. അത്യാവശ്യം ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും  നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249884/hartal-shut-down-shops-in-perambra)