---
title: "കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Streetman attack in Kutyati, three injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250017/streetman-attack-in-kutyati-three-injured"
published_at: "2024-11-17T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a03427c5d3_dog.jpg"
keywords: []
---

# കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെറിയകുമ്പളം, കൈതേരിമുക്ക് ഭാഗങ്ങളില്‍ വച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു ആക്രമണം.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെറിയകുമ്പളം, കൈതേരിമുക്ക് ഭാഗങ്ങളില്‍ വച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു ആക്രമണം.

ഒരാള്‍ക്ക് കൈതേരിമുക്ക് പുഴയോരത്ത് വച്ചും രണ്ടുപേര്‍ക്ക് റോഡില്‍ വച്ചുമാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് പേരും വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250017/streetman-attack-in-kutyati-three-injured)