---
title: "പുറക്കാമല സംരക്ഷിക്കണം; മുസ്ലിം ലീഗ് "
english_title: "Purakamala must be protected; Muslim League at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250092/purakamala-must-be-protected-muslim-league-at-meppayoor"
published_at: "2024-11-18T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673aca9351961_purakkamala.JPG"
keywords: []
---

# പുറക്കാമല സംരക്ഷിക്കണം; മുസ്ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയില്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയില്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.

ജൈവ വൈവിധ്യ കലവറയായ പുറക്കാമലയുടെ ചുറ്റിലും ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ ഇവിടെ ഖനനം നടത്തിയാല്‍ ഇവരുടെ വീടുകള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കീപ്പോട്ട് പി. മൊയ്തി അധ്യക്ഷത വഹിച്ചു.

കെ.എം.എ അസീസ്, ടി.എം. അബ്ദുല്ല, അബ്ദുറഹിമാന്‍ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് മൊയ്തീന്‍ ഹാജി, വി.എം അസ്സെനാര്‍, കീപ്പോട്ട് ഇസ്മായില്‍, ടി.എം.സി മൊയ്തി, പട്ടാണ്ടി ഇബ്രാഹിം, ഈന്ത്യാട്ട് അമ്മത്, പി.സി അമ്മത്, വി.കെ അമ്മത്, കെ. അസ്സെനാര്‍, എം.വി അബ്ദുല്ല, അര്‍ഷാദ് ഈന്തിയാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250092/purakamala-must-be-protected-muslim-league-at-meppayoor)