---
title: "കേരളോത്സവം 2024 പഞ്ചായത്ത് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം"
english_title: "Apply to participate in Kerala Festival 2024 panchayat level competitions at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250111/apply-to-participate-in-kerala-festival-2024-panchayat-level-competitions-at-cheruvannur"
published_at: "2024-11-18T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ad89b566ca_keralolsavam.JPG"
keywords: []
---

# കേരളോത്സവം 2024 പഞ്ചായത്ത് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം

> **Lead Summary:** **ചെറുവണ്ണൂര്‍ **: കേരളോത്സവം 2024 പഞ്ചായത്ത് തല മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 8 വരെ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

## Article Content

**ചെറുവണ്ണൂര്‍ **: കേരളോത്സവം 2024 പഞ്ചായത്ത് തല മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 8 വരെ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് വ്യക്തികള്‍ക്കും ക്ലബ്ബുകള്‍ക്കും ഓണ്‍ലൈന്‍ ആയി നവംബര്‍ 22 വരെ http://keralothsavam.com/ എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ മാന്വല്‍ ആയി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947606116 എന്ന നമ്പറില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250111/apply-to-participate-in-kerala-festival-2024-panchayat-level-competitions-at-cheruvannur)